Pages

Saturday, May 25, 2013

U TURN - Short Film Script



സീന്‍ 1

മൊണ്ടാഷ്- (നീണ്ടുകിടക്കുന്ന റോഡ് , സീബ്രാ ലൈന്‍സ്, മൈല്‍ സ്റ്റോണ്‍സ്, ഹോര്‍ഡിംഗ്സ്)
(പശ്ചാത്തലത്തില്‍ സംഗീതം)
ടൈറ്റില്‍സ്

സീന്‍ 2
(പകല്‍, റോഡ്- സമയം- 10.45 am)

2A
കുറെ വണ്ടികള്‍ റോഡിലൂടെ ചീറിപ്പായുന്നു(Natural Ambience)- Wide Shot
റോഡിലെ ആമ്പിയന്‍സ് ഒരു മൊബൈല്‍ഫോണ്‍ റിംഗ് ടോണിലേക്ക് വലിയുന്നു.(Wide Shot Zoom in to a Car)

2B
(കാറിന്‍റെ ഉള്‍ഭാഗം)
കാറോടിക്കുന്ന ആള്‍ മൊബൈല്‍ഫോണിലേക്ക് നോക്കുന്നു. അതില്‍ രാജീവ് മേനോന്‍ കോളിംഗ് എന്ന് കാണുന്നു. മൊബൈല്‍ ഫോണെടുത്ത് വണ്ടി ഓടിക്കുന്ന ആള്‍ മറുപടി നല്‍കുന്നു.(30 വയസ്സ് പ്രായം. മുഖത്ത് നേര്‍ത്ത രോമങ്ങള്‍)
ഡ്രൈവര്‍: (ആദ്യം കുറെ മൂളലുകള്‍ക്ക് ശേഷം) I will be there in 30 minutes
മൊബൈല്‍ കട്ട് ചെയ്ത് കാറിന്‍റെ സീറ്റിലിടുന്നു.
(വണ്ടി ഓടിക്കുന്ന ആളുടെ മുഖത്ത് വലിയ പ്രതീക്ഷ. അയാള്‍ ഒരു പാട്ട് വയ്ക്കുന്നു. നല്ല ഒരു പ്രണയ ഗാനം.)
(ഡ്രൈവറുടെ മുഖത്ത് പുഞ്ചിരി, കണ്ണില്‍ ഉണര്‍വ്)
Cut to Scene 3

സീന്‍ 3
(രാത്രി, ബെഡ് റൂം- സമയം- 12.30 pm)

കാറോടിച്ചിരുന്ന യുവാവ് കട്ടിലില്‍ കിടക്കുകയാണ്. അയാള്‍ ചിന്നുവിന്‍റെ  മെസ്സേജ് നോക്കുകയാണ്.
Chinnu: Sanjay I don’t know what to say. Its better to be like this. You are my best friend.
Sanjay: I have lot of friends. I am expecting a long relation with you. I know you. You know me too. So why don’t we live together.
Chinnu: Marriage ! I not even imagined it yet. Pls don’t miss understand me. I like you. But I don’t know whether it like a…. Don’t compel me Sanju. I am totally disturbed.
Sanjay: Can I Call you now?
Chinnu: Hmm
(സഞ്ജയ് ചിന്നുവിനെ ഫോണില്‍ വിളിക്കുന്നു- കോണ്ടാക്ട് ലിസ്റ്റില്‍ ചിന്നുവിന്‍റെ പടം തെളിയുന്നു)
സഞ്ജയ്: ഹലോ...
(ചിന്നുവിന്‍റെ ശബ്ദം മാത്രം ഫോണിലൂടെ കേള്‍ക്കാം)
ചിന്നു: ഹലോ(Husky voice)
സഞ്ജയ്: ഫ്രണ്ട്സൊക്കെ ഉറങ്ങിയോ?
ചിന്നു: ഉം...ഉറങ്ങി
സഞ്ജയ്: നിനക്കെന്നെ ഇഷ്ടമല്ലേ?
ചിന്നു: എനിക്കറിയില്ല....
സഞ്ജയ്: അതെന്താ അറിയാത്തെ... നിന്‍റെ ഇഷ്ടം നീയല്ലെങ്കില്‍ പിന്നെ വേറെ ആരാ അറിയുന്നേ... എനിക്കെന്തായാലും ഒന്നറിയാം.. എനിക്കിയാളെ ഇഷ്ടമാണ്. നിനക്കെന്നെയും ഇഷ്ടമാണെന്നറിയാം..എന്നിട്ടും എന്താടോ ഇയാളത് തുറന്ന് പറയാത്തെ...?
ചിന്നു: സത്യമായും ഞാന്‍ കള്ളം പറയുന്നതല്ല. അങ്ങനെ ഒരിഷ്ടം...എനിക്കറിയില്ല. നമുക്ക് ഇപ്പോഴത്തെ പോലെ നല്ല ഫ്രണ്ട്സായിരിക്കാം...
സഞ്ജയ്:  ഉം ...ഇനി അധികം സംസാരിച്ചിട്ട് കാര്യമില്ല. എനിക്കിയാളെ ഇഷ്ടമാണ്. കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. അത് ഞാന്‍ തുറന്ന് പറഞ്ഞു. ഫ്രണ്സായിട്ട് കുറെ നാളായില്ലേ.. നന്നായിട്ട് ആലോചിച്ചിട്ട് തന്നെയാണ് ഞാനിക്കാര്യം ചോദിച്ചത്. എന്തായാലും നാളെ രാവിലെ പതിനൊന്നരയ്ക്കകം എനിക്ക് ഒരു റിപ്ലെ വേണം. ഒന്നുകില്‍ ഒരുമിക്കാം.. അല്ലെങ്കില്‍ പിരിയാം... എന്തായാലും ഇനി ഇങ്ങനെ വിഷമിക്കാന്‍ വയ്യ... ഫ്രണ്ട് എന്നുപറഞ്ഞ് ഇനി കളിപ്പിക്കുകേം വേണ്ട.. ശരിയപ്പോ......I want to know your Decision…. Whether it is yes or no… You must say it…okay then Gd Nt…
(ചിന്നു എന്തോ പറയാന്‍ തുടങ്ങും മുമ്പ് സഞ്ജയ് ഫോണ്‍ കട്ട് ചെയ്യുന്നു.
സീന്‍ 3 സീന്‍ രണ്ടിലേക്ക് ഡിസ്സോള്‍വ്.....

സീന്‍ 2 തുടര്‍ച്ച
(പകല്‍, റോഡ്- സമയം 10.55am)
(കാറിനുള്ളില്‍ പ്രണയഗാനം)
(സഞ്ജയുടെ മുഖത്ത് പ്രണയഭാവം.... ഏതോ സ്വപ്നലോകത്തില്‍ അയാള്‍ മുന്നോട്ട് പോകുന്നു. വശങ്ങളിലെ കെട്ടിടങ്ങളെ തള്ളി നീക്കി കാറിന്‍റെ വേഗത കൂടുന്നു).(Speedo meter Close up)
(സ്റ്റിയറിംഗിന്‍റെ വശങ്ങളില്‍ നിന്നും താഴെ നിന്നും കാറോടിക്കുന്ന ആളുടെ മുഖം. കാറിനുള്ളിലൂടെയുള്ള ലോംഗ് ഷോട്ടില്‍ മൂന്ന് വഴികള്‍ ചേരുന്ന ഒരു ജംഗ്ഷന്‍ കാണുന്നു. കാര്‍ ജംഗ്ഷനിലേക്ക് അടുക്കുമ്പോള്‍ കാര്‍ സ്റ്റീരിയോ വോളിയം കൂട്ടുന്ന സഞ്ജയുടെ കൈയുടെ ക്ലോസപ്പ്)
അധികം വൈകാതെ ജംഗ്ഷനോടടുത്ത് വലിയ ശബ്ദത്തോടെ കാര്‍ സഡന്‍ബ്രേക്കിടുന്നു( ബ്രേക്ക് ചവിട്ടുന്ന കാലുകളുടെ ക്ലോസപ്പ്)
സീന്‍ 2 ഇരുട്ടിലേക്ക് വ്യാപിക്കുന്നു...( നീഗൂഡമായ പശ്ചാത്തല സംഗീതം)

സീന്‍ 4- Visualization of Future
(ഇരുട്ടില്‍ വെള്ളപ്രകാശം. സഞ്ജയുടെ മുഖം മഞ്ഞവെട്ടത്തില്‍ കാണാം. അയാളുടെ മുഖത്ത് വിയര്‍പ്പുതുള്ളികളുണ്ട് (ഭയാനക ഭാവം- ഷര്‍ട്ടില്ലാതെ ഇരിക്കുന്നു). വെള്ളപ്രകാശത്തിനെ അഭിമുഖീകരിക്കുന്ന ആകാംക്ഷയുടെ നിമിഷങ്ങളില്‍ അതില്‍നിന്ന് ശബ്ദമുയരുന്നു.)

Future:  നിനക്ക് മുമ്പില്‍ ഇപ്പോഴുള്ളത് മൂന്ന് വഴികള്‍. അടുത്ത 30 മിനുട്ടില്‍ നിനക്ക് ഈ മൂന്ന് വഴികളില്‍ ഒന്നിലൂടെ പോകേണ്ടി വരും. ഏത് വഴിയിലൂടെ പോകണം എന്ന് നിനക്ക് തീരുമാനിക്കാം. ജീവിതം ചിലപ്പോള്‍ ഇങ്ങനെയാണ്. മുന്‍കൂട്ടി അറിയാനാവാത്ത വഴികള്‍ക്ക് മുമ്പില്‍ ലക്ഷ്യബോധമില്ലാതെ നമ്മള്‍ നില്‍ക്കും. തിരിച്ചറിവിനായി അറിവില്ലായ്മയിലെ ആശ്വാസമായ ദൈവത്തില്‍ അഭയം തേടും. ഇവിടെ നിനക്ക് മുമ്പില്‍ മൂന്ന് വഴികള്‍. നീ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. യുക്തിയിലൂടെ നീ പരീക്ഷണങ്ങള്‍ നടത്തി.  അടുത്ത നിമിഷങ്ങളിലെന്തുനടക്കുമെന്ന് പറഞ്ഞുതരാന്‍ അങ്ങനെ ഞാന്‍ നിര്‍ബദ്ധിതനായി.
(സഞ്ജയുടെ മുഖത്തിന്‍റെ ക്ലോസപ്)
Future: ഇനി ശ്രദ്ധിച്ച് കേള്‍ക്കുക...ഓരോ വഴിയിലും നിന്നെ കാത്തിരിക്കുന്നത് എന്തെന്ന്....

സീന്‍- 5
(പകല്‍, സീന്‍ 2 തുടര്‍ച്ച..., ജംക്ഷന്‍- സമയം- 11am)

5A
ജംഗ്ഷനില്‍ നിന്ന് കാര്‍ ആദ്യവഴിയിലേക്ക് തിരിയുന്നു (Wide Shot) (പശ്ചാത്തലത്തില്‍ സീന്‍ 5ലെ വെള്ളപ്രകാശത്തിലെ ശബ്ദം)
Future:  നീ മുന്നില്‍കാണുന്ന ആദ്യവഴിയെ തിരിഞ്ഞ് നേരെ മുന്നോട്ട് പോയാല്‍ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള നിമിഷത്തെ ആവും കണ്ടെത്തുക. അതെ...മൂന്ന് വഴികളില്‍ അദ്യത്തേത് നിന്‍റെ ഭാഗ്യവഴിയാണ്..!

5B
(Inside Car)
കാര്‍ മീഡിയം സ്പീഡില്‍ നീങ്ങുന്നു.(Long and Medium Shots)

5C
(Road- Wide Shot and Medium Close Up)

സഞ്ജയുടെ കാര്‍ റോഡരികില്‍ മറ്റൊരു കാറിന്‍റെ സമീപം നിര്‍ത്തുന്നു. സഞ്ജയ് പുറത്തിറങ്ങി ആ കാറിനടുത്തേക്ക് വരുന്നു. നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഗ്ലാസ്സുകള്‍ താഴുന്നു.

രാജീവ് മേനോന്‍ : ഹായ് സഞ്ജയ് (ഇരുവരും കൈ കൊടുക്കുന്നു)
സ‌ഞ്ജയ് : ഹായ് സര്‍...

രാജീവ് മേനോന്‍ :  ഇവിടെ പുതിയൊരു അപ്പാര്‍ട്ട്മെന്‍റ് പണി നടക്കുവാ..Next 6 monthil പണിതീര്‍ക്കാനാ പ്ലാന്‍....
(രാജീവ് കാറിനുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങുന്നു.)

രാജീവ് മേനോന്‍ :  ഓകെ.. ബൈ ദ ബൈ... ഞാന്‍ കാണണമെന്നു പറഞ്ഞത് സഞ്ജയുടെ വര്‍ക്കിന്‍റെ കാര്യം പറയാനാ... ആദ്യം തന്നെ ഞാന്‍ പറഞ്ഞിരുന്നല്ലോ, എനിക്ക് ഇയാളുടെ സബ്ജെക്ട് ഇഷ്ടപ്പെട്ടിരുന്നു...പക്ഷെ ബഡ്ജറ്റ്, മറ്റ് കാര്യങ്ങളിലൊക്കെ കുറച്ചൂടെ കൃത്യത വരാനുണ്ട്. ഒന്നാമത് പുതിയ ആള്‍, പിന്നെ പുതിയ ടീം... റിസ്ക് ആണ്... But I am damn confident in you…. പ്രൊജക്ട് ഒന്ന് ഫൈന്‍ ടൂണ്‍‍ചെയ്യണം.. ഞാനും ആദ്യമായ ഇത്തരം ഒരു ബിസിനസ്സില്‍....,,,കുറെ ഫ്രണ്ട്സിനോടൊക്കെ സംസാരിച്ചു. ഫിലിം ഫീള്‍ഡില്‍ ഉള്ളവരോടും അല്ലാത്തവരോടും... എല്ലാവരും പുതിയ ഡയറക്ടറെ...അതും തന്നേപ്പോലെ ഒരാളെകൊണ്ട് പടം എടുപ്പിക്കുന്നത് സേഫല്ലെന്ന് പറഞ്ഞു..(സഞ്ജയുടെ മുഖത്ത് ഗൗരവഭാവം)..താന്‍ വിഷമിക്കണ്ട.. എന്തായാലും തന്‍റെ കൂടെ ഞാനുണ്ട്...(രാജീവ് മേനോന്‍റെ മുഖത്ത് പുഞ്ചിരി)...We will do our first film soon..okay…

രാജീവ് മേനോന്‍ : ഉടന്‍തന്നെ കംപ്ലീറ്റ് പ്രൊജക്ട് താ കേട്ടോ... എനിക്ക് ഉച്ചയ്ക്കുള്ള ഫ്ലൈറ്റില്‍ ബാംഗ്ലൂരില്‍ പോണം..യു.എസ്സില്‍ നിന്ന് എന്‍റെ ബിസിനസ് പാര്‍ട്ട്നര്‍ രാത്രി എത്തുന്നുണ്ട്.....ഓകെ സഞ്ജയ് ..ബൈ..ദെന്‍...സീയൂ...
(രാജീവ് മേനോന്‍ കാറില്‍ കയറുന്നു)

സഞ്ജയ്: സീയൂ സര്‍...(
(അവന്‍റെ മുഖത്ത് വലിയ പ്രതീക്ഷ...കാര്‍ നീങ്ങുന്നത് കൈകള്‍ക്കിടയിലുള്ള ഫ്രെയ്മിലൂടെ  സഞ്ജയ് നോക്കുന്നു.. പിന്നീട് സഞ്ജയ് ആരെയോ ഫോണ്‍ വിളിച്ച് രാജീവ് മേനോന്‍ തന്‍റെ സിനിമ പ്രൊഡ്യൂസ് ചെയ്യുമെന്ന വിവരം പറയുന്നു)


സീന്‍ 4 തുടര്‍ച്ച... Visualization of Future
(സഞ്ജയുടെ മുഖം ക്ലോസ്സപ്പില്‍, അവന്‍റെ മുഖത്ത് ആകാംക്ഷ)

Future: ഇനി നിനക്ക് പോവേണ്ട രണ്ടാം വഴി..അവിടെ നടക്കാന്‍ പോകുന്നത് നീ ഏറെ ആഗ്രഹിക്കുന്ന ഒരു സംഭവമാണ്...
(Cut to Scene 2 and Scene 2 to Scene 6)

സീന്‍ 6
(പകല്‍, റോഡ്- Junction, സമയം- 11am)

(കാര്‍ നേരെയുള്ള വഴി പോകുന്നു..കാറില്‍ പ്രണയഗാനം(ആദ്യം കേട്ടുവന്നത്) )
(Wide and Medium Shot of Car.. മുമ്പില്‍ നിന്നും വശങ്ങളില്‍നിന്നും എല്ലാം ദൃശ്യങ്ങള്‍)
കുറെ ദൂരം കഴിയുമ്പോള്‍ റോഡിന്‍റെ വശങ്ങളിലേക്ക് സഞ്ജയ് ആരെയോ നോക്കുന്നു. അധികം വൈകാതെ ബസ് സ്റ്റോപ്പിന്‍റെ വശത്തുള്ള മരത്തിന് ചുവട്ടില്‍ ചിന്നുവിനെ കാണുന്നു. കാര്‍ പാര്‍ക്ക് ചെയ്ത് സഞ്ജു അവളുടെ അടുത്തെത്തുന്നു.
സഞ്ജയ് : എപ്പോ എത്തി...
ചിന്നു : ഇപ്പൊ വന്നേയുള്ളൂ...( രണ്ടുപേരും പരസ്പരം നോക്കി കുറെ നേരം മിണ്ടാതെ നില്‍ക്കുന്നു)
സഞ്ജയ് : (ഒരുദീര്‍ഘനിശ്വാസത്തില്‍) എന്തായി..? എന്താ ഇയാളുടെ തീരുമാനം...(ഇരുവരും പതുക്കെ നടക്കുന്നു)
ചിന്നു : ഞാന്‍ കുറെ ആലോചിച്ചു..(വീണ്ടും മുഖത്തോടുമുഖം നോക്കി നില്‍ക്കുന്നു)...എനിക്ക് തോന്നുന്നു...(സഞ്ജുവിന്‍റെ മുഖത്ത് ആകാംക്ഷ) നമുക്ക് ...നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന്... എനിക്ക് സഞ്ജുവിനെ ഇഷ്ടമാണ്... Yes I am ready to marry you..
(A very happy expression and Actions from Sanjay)
Cut to Scene 4 – Narration of Future…

സീന്‍ 4 തുടര്‍ച്ച....
സഞ്ജയുടെ മിഡ് ഷോട്ട് (സൂ ഇന്‍ ആന്‍റ് സൂം ഔട്ട്)..

Future: ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരുന്നു രണ്ടാം വഴിയില്‍ നീ കണ്ടത്. പ്രണയത്തിന് തൊട്ട്മുമ്പുവരെയുള്ള തീവ്രത പ്രണയം അറിഞ്ഞുകഴിഞ്ഞാല്‍ ഉണ്ടാവുമോയെന്ന് രണ്ടാംവഴിയിലെ യാത്രയില്‍ തിരിച്ചറിഞ്ഞില്ലേ...! ഒന്നാം വഴി പോലെയോ രണ്ടാം വഴി പോലെയോ അത്ര സുഖകരമല്ല മൂന്നാം വഴി....
Cut to Scene 2 and Scene 2 to Scene 7

സീന്‍ 7
(പകല്‍, റോഡ്- ജംഗ്ഷന്‍- സമയം- 11am)

കാര്‍ മൂന്നാം വഴിയിലേക്ക് തിരിയുന്നു...
Future : (Voice Over) എല്ലാവര്‍ക്കും ഈ വഴി ഒരിക്കല്‍പോകേണ്ടി വരും. പക്ഷെ പലപ്പോഴും ആരും ഈ വഴി ഓര്‍ക്കാറില്ല. അപ്രതീക്ഷിതമായി എത്തപ്പെടാറാണ് പതിവ്.. ഇതില്‍ കടന്നാല്‍ പിന്നെ മടക്കയാത്ര ഉണ്ടാവാറില്ല എന്നതാണ് സത്യം.... അതേ മൂന്നാംവഴി ഇത്തിരി സങ്കീര്‍ണമാണ്..
(കാര്‍ മുന്നോട്ട് നീങ്ങുന്നു)
Future : (Voice Over) ഈ വഴി മറ്റ് വഴികള്‍ പോലേയല്ല...മിക്കവരും പോകാന്‍ ഇഷ്ടപ്പെടാത്ത വഴി....!
(സഞ്ജയുടെ കാര്‍ ഒരു ബസ്സുമായി കൂട്ടിയിടിക്കുന്നു. സ്റ്റിയറിംഗില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സഞ്ജയ്..)

സീന്‍ 8
(പകല്‍, റോഡ്- ജംഗ്ഷന്‍- സമയം 11am)

8A
കാറിന്‍റെ വൈഡ് ഷോട്ട്(മുന്നില്‍ നിന്ന്)

8B
കാറിനുള്‍ഭാഗം...(സഞ്ജയ് ഉറക്കത്തില്‍ നിന്നെന്ന പോലെ ഞെട്ടി ഉണരുന്നു. പിന്‍ഡ്രോപ്പ് സൈലന്‍സ്)
മുമ്പിലുള്ള മൂന്ന് വഴികളിലേക്ക് സഞ്ജയ് മാറിമാറി നോക്കുന്നു. ഓരോ വഴിയിലേക്ക് നോക്കുമ്പോഴും ഓരോ ഭാവങ്ങള്‍.
(ആകാംക്ഷയുടെ പശ്ചാത്തലസംഗീതം)
കാര്‍ സ്റ്റാര്‍ട്ട് ആക്കുന്ന വലംകൈ..ഗിയര്‍ മാറ്റുന്ന ഇടംകൈ... അക്സിലറേറ്ററില്‍ അമരുന്ന കാലുകള്‍..... (നാച്ചുറല്‍ ആമ്പിയന്‍സും നേര്‍ത്ത സംഗീതവും)

8C
(കാറിനുള്‍ഭാഗം)

കാര്‍ ജംഗ്ഷനിലെ വഴികളിലേക്ക് അതിവേഗം അടുക്കുന്നു. പെട്ടന്ന് മുന്നോട്ട് നീങ്ങിയ കാര്‍ യു-ടേണില്‍ തിരിയുന്നു... വണ്ടി വന്ന വഴിയേ മടങ്ങുന്നു....
8D
(പകല്‍, റോഡ്)
നീണ്ട് കിടക്കുന്ന വഴിയേ ദൂരേക്ക് മായുന്ന കാര്‍ (വൈഡ് ഷോട്ട്)....

Dissolve to Dark….

സ്ക്രീനില്‍ തെളിയുന്ന അക്ഷരങ്ങള്‍.....
അങ്ങനെ അയാളും ഒരെഴുത്തുകാരനായി......
(ടൈറ്റില്‍സ്).....
-The End-

Tuesday, May 21, 2013

തെളിയാത്ത കാഴ്ചകള്‍ !

ഒന്നുമെഴുതാനാവാതെ മഷി വറ്റിയ ഒരു പേന-
വെള്ളക്കടലാസില്‍ അനങ്ങാതെ കിടക്കുന്നു.
ശബ്ദമില്ലാത്തവരുടെ ലോകത്തെ സംഗീതം
ഏഴ് നിറങ്ങള്‍ ചാലിച്ച് അലിഞ്ഞില്ലാതായി.
യാത്രക്ക് തിടുക്കമാക്കി കുറെ അപ്പൂപ്പന്‍ താടികള്‍
ഇരിപ്പിടത്തില്‍ നിന്നടരാന്‍ തിടുക്കംകാട്ടി..
വാക്കുകള്‍ക്കും കെട്ടുകള്‍ക്കും അപ്പുറം-
സ്വാതന്ത്ര്യത്തിന്‍റെ അതിരുകള്‍ തുറന്നു...
തിരഞ്ഞുനോക്കാതെ യാത്രതുടരാന്‍ -
ശരീരമില്ലാത്ത രൂപങ്ങള്‍ ആംഗ്യം കാട്ടി..
ചുറ്റുപാടുകളെ നോക്കി കണ്ണുകള്‍ നിറച്ച-
ഭീരുത്വം പിന്നെ നിയോഗത്തിന് കീഴടങ്ങി...