Pages

Friday, May 9, 2014

മൗനം വാചാലം

ആരോടും ഒന്നും പറയാതെ വലിയൊരു മൗനം
ആള്‍ക്കൂട്ടത്തിനിടയില്‍ വീണുമരിച്ചു.
കണ്ണിറുക്കിയടച്ച് ചെവികള്‍ പൊത്തി-
ഒരുകുഞ്ഞുമൗനത്തിനായ് കുറേപ്പേര്‍ കാത്തിരുന്നു.
ഒരലര്‍ച്ചയോടെ പ്രതീക്ഷകള്‍ തെറ്റിച്ച് കാലം കലിതുള്ളി.
പിന്നിലേക്ക് നടക്കാന്‍ തുടങ്ങിയവര്‍ക്കൊപ്പം ആള്‍ക്കൂട്ടമായി.
അന്ന് അനങ്ങാതെ നില്‍ക്കുകയായിരുന്നു ഒരാള്‍.
അയാളിപ്പോള്‍ കാര്യങ്ങള്‍ അറിഞ്ഞുതുടങ്ങി.
മുന്നോട്ട് പോയവരെല്ലാം ആയാളെ തെരഞ്ഞ് പിന്നിലേക്കെത്തി.
പിന്നിലേക്ക് പോയവര്‍ ചരിത്രം പറയാന്‍ മുന്നോട്ടും.
ആരോടും ഒന്നും പറയാതെ വലിയൊരുമൗനം വീണ്ടുമെത്തി.