തിരിഞ്ഞൊരോട്ടം കൊടുത്തു...
വലിഞ്ഞൊരു നോട്ടം നോക്കി...
ഉറക്കം ഒഴിച്ചിരുന്നു.
ബാക്കി എന്തെന്ന് ഓര്‍ത്തെടുത്തു...
വാക്കുകളുടെ കുടം കമിഴ്ന്നു...
പ്രണയത്തിന്റെ സുഖമറിഞ്ഞു...
നിലാവിന്റെ നിറമണിഞ്ഞു...
നിഴലുകള്‍ കഥപറഞ്ഞു..
ജീവന്റെ വിലയറിഞ്ഞു...
പരിഭവമില്ലാതെ പരാതിയില്ലാതെ-
കലഹമില്ലാതെ കല്പനകളില്ലാതെ-
അകലെ നോക്കാതെ, അരികെ ആവാതെ-
ഇവിടെ അല്ലാതെ, അവിടെ ഇല്ലാതെ-
വരവ് നോക്കാതെ, ചിലവ് കാണാതെ-
ബുദ്ധിയില്ലാതെ വികാരമുണരാതെ-
ആരോടും പറയാതെ ആരെയും വിളിക്കാതെ-
എല്ലാം അറിഞ്ഞ് എല്ലാം വെടിഞ്ഞ്-
ഇവിടെ ഇനി ഒരു ദിനം കൂടി....!