അവഗണിക്കാം നമുക്ക് അതര്‍ഹിക്കുന്നവരെ.
മനസ്സാല്‍ പോലും കൂടെ നില്‍ക്കാത്തവരെ ഓര്‍ക്കാതിരിക്കാം.
പേടിപ്പെടുത്തുന്ന സ്വാര്‍ത്ഥതയുമായി അവര്‍ അലഞ്ഞുതിരിയട്ടെ.
നാലുമുഴം കയറിലും ഒരുമുഴം കോടാലിയിലും ഒടുങ്ങുന്ന ദു:സ്വപ്നമെത്തുംവരെ നില്‍ക്കുന്നിടത്ത് ആഴ്ന്നിറങ്ങുന്നതും
തണലേകുന്നതും സ്വപ്നം കാണാം.
ആത്മാര്‍ത്ഥമായി ചിരിക്കുന്ന മുഖങ്ങളും,
മനസ്സുതുറക്കുന്ന നല്ലവരെയും ഹൃദയത്തിലെടുത്ത്-
ഇനിയും മുന്നോട്ടുപോകാം.
ഒരിക്കലെല്ലാവരും നന്മയിലേക്കെത്തുന്ന നല്ല നാളെയ്ക്കായ് പ്രതീക്ഷിക്കാം.
ജീവിച്ച് മരിക്കുന്നതിന് എന്തര്‍ത്ഥമെന്നോര്‍ത്ത് തത്വശാസ്ത്രങ്ങള്‍ തിരയാതെ-
വിരക്തിയുടെ കയങ്ങളിള്‍ മുങ്ങിച്ചത്ത് വര്‍ത്തമാനം മറക്കാതെ,
കലങ്ങിയ കണ്ണുകളിലെ ഉള്‍ക്കയങ്ങളില്‍ കാര്യമറിയാതെ-
ഇനിയും നമുക്ക് മുന്നേറാം.
ഒടുവില്‍ ഓര്‍ക്കാം-
എല്ലാ ഇരുണ്ട പാതകള്‍ക്കും അപ്പുറം ഒരു പ്രകാശ നാളമുണ്ടെന്ന്.
'There is a light at the end of the tunnel' !
No comments:
Post a Comment