ഭൂതകാലത്തിലേക്ക് നീളുന്നു വലിയൊരു വേര്....!
ഇനിയും ആരും അറിയാത്ത സത്യങ്ങള്‍....
ആത്മാക്കളുടെ കൂട്ടം അലഞ്ഞ് തിരിയുന്ന നാട്....
ഒരിറ്റു വെള്ളം കിട്ടാതെ ജീവനറ്റവര്‍....
തത്വശാസ്ത്രങ്ങളെഴുതിയ പുസ്തക കൂമ്പാരങ്ങള്‍....
കണ്ണടച്ച് പ്രസംഗിക്കുന്ന നവോത്ഥാന നായകന്മാര്‍....
ആർക്കു വേണ്ടിയോ ആര്‍ത്തലയ്ക്കുന്ന ചിന്തകര്‍..
തെളിയാത്ത ബിംബങ്ങൾകൂട്ടിവെയ്ക്കുന്ന സംവിധായകര്‍....
സൗഹൃദങ്ങളെ ഒറ്റുകൊടുക്കുന്ന സഖാക്കന്മാര്‍...
വെളുത്ത കുപ്പായമിട്ട കാട്ടാളന്മാര്‍...
ആത്മീയതയെ മറയാക്കുന്ന കാമ കച്ചവടക്കാര്‍....
സ്വാര്‍ത്ഥത കേന്ദ്രമാക്കുന്ന ബുദ്ധിജീവികള്‍..
കഷ്ടപ്പെടുത്തുന്ന വിദ്യകളുടെ ആലയം...
സ്നേഹം ഇല്ലാത്ത യന്ത്രങ്ങളുടെ ലോകം...
പുറത്ത് പൊങ്ങിനില്‍ക്കുന്ന പുഞ്ചിരികള്‍.....
കാശിന്റെ കനം നോക്കുന്ന രക്തബന്ധങ്ങള്‍...
മനുഷ്യന്റെ മണമറിയാത്ത സുഗന്ധലേപനങ്ങള്‍....
വിയര്‍പ്പിന്റെ ഉപ്പറിയാത്ത രസമുകുളങ്ങള്‍.....
ഭാവിയത്ര നന്നല്ലെന്ന് വര്‍ത്തമാനം...
ഭൂതകാലത്തിലേക്ക് നീളുന്നു വലിയൊരു വേര്....!
No comments:
Post a Comment