ലോകത്തെ ഏറ്റവും വലിയ ചിത്രകാരന്‍ തീർക്കുന്ന ചിത്രങ്ങള്‍
അതിലൂടെ ഒഴുകിയെത്തുന്ന സംഗീതം....!
ഇതൊക്കെ കണ്ട് കേട്ട് മനസെന്ന സുന്ദര-
ബോധത്തിലുണരുന്ന മനോഹര വികാരങ്ങള്‍...!
ഒന്നോർത്താൽ എത്ര അത്ഭുതമാണ് ഈ ലോകം... !
സ്നേഹവും പ്രണയവും പോലുള്ള വികാരങ്ങള്‍ ഉള്ളിലും
പുറത്ത് ഓരോ നിമിഷവും മാറുന്ന സംഗീതവും ദൃശ്യങ്ങളും
വിചിത്രതകള്‍ നിറച്ച ഒരു വലിയ കലയാണ് പ്രകൃതി ...
ഒന്നിനും പിടികൊടുക്കാതെ ഒന്നിനും കാത്തുനില്‍ക്കാതെ-
എല്ലാം മിഴിചിമ്മുന്ന സമയത്തില്‍ കാട്ടിത്തന്ന്
പുതുഭാവപ്പകർച്ചകളാടുന്ന വിചിത്രമായ അത്ഭുതം... !
തിരക്കുകള്‍ക്കിടയില്‍ സുന്ദരമായ കാഴ്ചകളും ശബ്ദങ്ങളും ഒന്നു കേട്ടുനോക്കാം.!
ആത്മാവിന്‍റെ മണം ഒരുപുലർകാല തെളിമ പോലെ ഞാനറിയുന്നു...
എന്നെ അറിയുന്ന എനിക്കുമാത്രമായി ഒന്നും കരുതാത്ത പ്രകൃതിയെ ഞാൻ പ്രണയിക്കുന്നു...
കണ്ണിലൂടയെും കാതിലൂടെയും എന്നില്‍ നിറയുന്ന പ്രകൃതിയെ ഞാന്‍ പ്രണയിക്കുന്നു..
കൃത്രിമത്വമില്ലാതെ ഉള്ളില്‍ തൊട്ടുണർത്തുന്ന-
നിറച്ചാർത്തുകള്‍ പകരുന്ന ദൈവമേ...
പഞ്ചഭൂതങ്ങളുടെ കൂട്ടുകളിലൂടെ ഇതൊക്കെ തീർക്കാന്‍ എത്രനാളെടുത്തു..
ഏഴ് നിറങ്ങളും ഏഴ് സ്വരങ്ങളും തീർത്ത
സുകൃതികളെ തിരിച്ചറിയിച്ച പഞ്ചഭൂതങ്ങളെ എല്ലാറ്റിനും നന്ദി...!
സത്യം ഞാന്‍ പ്രണയിക്കുകയാണ്, എല്ലാം ഉള്‍ക്കൊള്ളുന്ന ഈ പ്രകൃതിയെ....!
No comments:
Post a Comment