മരണത്തിന്റെ നിഴല് വിരിച്ച് കാലം...
ആദ്യം അറിയാതെ ഭയപ്പെട്ടു !
പിന്നെ അറിഞ്ഞ് ഇഷ്ടപ്പെട്ടു !
ഓരോ ദിവസവും നമ്മെ മരണത്തിലേക്ക്
അടുപ്പിക്കുന്നു...
ഉപേക്ഷിക്കാനറിയാത്ത സ്വാര്ത്ഥതക്ക്
മരണം പേടിപ്പെടുത്തുന്നൊരു
പ്രതിഭാസം...
ഇന്നിന്റെ ഏറ്റവും വലിയ ശാപത്തെ-
മരണത്തിന്റെ ഓര്മ്മപ്പെടുത്തലിലൂടെ
മറികടക്കാം..
നടന്നുതീര്ന്ന വഴികളില് തിരിഞ്ഞുനോക്കാനാവാതെ-
കുറെ പേര് എവിടേക്കോ നടക്കുന്നു....
എന്നാണ് അവനവനില്ലാത്ത ഒരു
ലോകമുണ്ടാവുക?
എത്ര നിസ്സാരനാണ് മനുഷ്യരെന്ന
നമ്മള്...!
എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്ത
പോലെ
എന്തൊക്കെയോ മറവിയിലൂടെ വീണ്ടും
കാട്ടികൂട്ടുന്നു...
സ്നേഹത്തെ വിട്ട് ഒറ്റയ്ക്കൊരു
യാത്രയുടെ-
തുടക്കത്തിലെ ആധി മരണത്തിന്റെ
തിരിച്ചറിവിലുമുണ്ടാവും.
സത്യത്തില് മരണത്തിന്റെ മറ്റൊരു
മുഖമല്ലേ ഉറക്കം...
എല്ലാം മറന്ന് എല്ലാം ഉപേക്ഷിച്ച്
എവിടേക്കോ ഒരു യാത്ര...
ഇന്നുറങ്ങും മുമ്പ് സ്നേഹിച്ചവരുടെ
മുഖമെല്ലാം ഓര്ത്തെടുത്തപ്പോള്
മനസ്സിനുള്ളില് നേര്ത്ത വിങ്ങലുകള്.......
തിരിച്ച് നല്കാനാവാത്ത സ്നേഹത്തിന്റെ
പട്ടികയിലെത്രയോ മുഖങ്ങള്...
ഉത്തരമില്ലാത്ത ചോദ്യങ്ങളിലെ
ആശ്വാസത്തെ ദൈവമെന്ന് വിളിക്കാം..
മരണത്തിന് മുമ്പുള്ള ദിനങ്ങളില് ഇനി-
നമുക്കെല്ലാവരെയും സ്നേഹിക്കാം..
ജാതിയില്ലാതെ മതങ്ങളില്ലാതെ, ദേശമില്ലാതെ
കാലമില്ലാതെ-
പ്രായമില്ലാതെ പരിഭവങ്ങളില്ലാതെ-
ഒന്നിനുമല്ലാതെ നമുക്കെല്ലാവരെയും
സ്നേഹിക്കാം...
ഓര്ക്കുക മരണത്തിലേക്ക് ഇനി
ദൂരമധികമില്ല....!
No comments:
Post a Comment